Thursday, December 2, 2010

ആരാധനാവത്സരം : മനുഷ്യരക്ഷയ്ക്ക്‌ ദൈവത്തിണ്റ്റെ വഴി


ഈശോമിശിഹായില്‍ വന്ദ്യവൈദികരേ, സന്ന്യസ്തരേ, പ്രിയ സഹോദരീസഹോദരന്‍മാരേ,


പുതിയൊരു ആരാധനാവത്സരത്തിലേക്ക്‌ നാം പ്രവേശിക്കുകയാണല്ലോ. വിശ്വാസികളും സഭാമക്കളും എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ ആരാധനാവത്സരത്തിണ്റ്റെ പ്രാധാന്യവും പ്രസക്തിയും എന്തെന്ന്‌ നാം അറിയണം. നമ്മുടെ ജീവിതം ആരാധനാവത്സരത്തിനനുസൃതമാകണമെന്നാണ്‌ സഭ പഠിപ്പിക്കുന്നത്‌. അതിനാല്‍ ആരാധനാവത്സരത്തെക്കുറിച്ചും അതിനനുസൃതമായ ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 

Monday, November 22, 2010

ഇടയലേഖനങ്ങള്‍ ഹൈജാക്ക്‌ ചെയ്യപ്പെടുന്നോ?

ഇടയലേഖനങ്ങള്‍ക്ക്‌ പ്രസക്തിയില്ല, അത്‌ കേള്‍വിക്കാരുടെ ഒരു ചെവിയില്‍ക്കൂടി കയറി മറ്റേചെവിയില്‍ക്കൂടി ഇറങ്ങിപ്പോവുകയേ ഉള്ളൂ എന്നുപറഞ്ഞ പാര്‍ട്ടികളും മാധ്യമങ്ങളും തന്നെ ഇടയലേഖനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതില്‍ സന്തോഷമുണ്ട്‌. ഇടയലേഖനങ്ങള്‍ തങ്ങള്‍ക്ക്‌ അനുകൂലമാണെന്നു വരുത്തിത്തീര്‍ക്കാനാണ്‌ അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌. അതുവഴി പ്രസ്തുത ലേഖനങ്ങള്‍ കേള്‍ക്കുന്നവരെ കബളിപ്പിക്കാമെന്നായിരിക്കാം അവര്‍ കരുതുക. എന്നാല്‍ കേരളത്തിലെ വിശ്വാസികള്‍ അത്രയും പ്രബുദ്ധതയില്ലാത്തവരാണെന്ന തോന്നല്‍ മൌഢ്യമല്ലേ?


Thursday, November 18, 2010

കേരളമോഡല്‍ പീഡനം

Mar Joseph Powathil (courtesy to Vimala Books)
ക്രൈസ്തവര്‍ക്കെതിരെ മതപീഡനങ്ങള്‍ പല രീതിയിലാണ്‌ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ളത്‌ എന്നു നമുക്കറിയാം. പുരാതന റോമന്‍ സാമ്രാജ്യത്തില്‍ നീറോയും ഡയോക്ളീഷ്യനുമെല്ലാം ക്രൈസ്തവരുടെ സമ്പൂര്‍ണ്ണ ഉന്‍മൂലനമാണാഗ്രഹിച്ചത്‌.

Wednesday, November 10, 2010

തെരഞ്ഞെടുപ്പും തന്ത്രങ്ങളും

Mar Joseph Powathil (courtesy to Vimala Books)
തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ മാത്രം കാണുന്ന ചില പ്രത്യേകതകളുണ്ട്‌. നാമനിര്‍ദ്ദേശാവസരത്തില്‍ 'അപരന്‍മാ'രെ അവതരിപ്പിക്കുന്ന തന്ത്രം തികച്ചും കേരളീയമാണെന്നു തോന്നുന്നു. പിന്നീടങ്ങോട്ട്‌ നേതാക്കന്‍മാര്‍ പൊയ്മുഖങ്ങളണിഞ്ഞ്‌ തങ്ങള്‍ ചെയ്ത തെറ്റുകളെല്ലാം വ്യാഖ്യാനിച്ച്‌ നന്‍മകളാക്കാനാണ്‌ ശ്രമം.

Monday, November 8, 2010

വഴിതെറ്റുന്ന വിലയിരുത്തലുകള്‍

പതിവു തന്ത്രങ്ങള്‍ 
Mar Joseph Powathil
(courtesy to Vimala Books)


തെരഞ്ഞെടുപ്പിനു ശേഷമുള്ള പതിവാണ്‌ അതിണ്റ്റെ ഫലത്തെപ്പറ്റി പാര്‍ട്ടികള്‍ വിലയിരുത്തുക എന്നത്‌. ജയിച്ചവരും തോറ്റവരും തീര്‍ച്ചയായും ഈ വിലയിരുത്തല്‍ നടത്തേണ്ടതാണ്‌. എന്നാല്‍ ആ അഭ്യാസം പലപ്പോഴും പൊതുജനത്തെ വഴിതെറ്റിക്കാനും സ്വയം നീതിമത്കരിക്കാനുമാണ്‌ ഇടയാക്കുക. യഥാര്‍ത്ഥ പാളിച്ചകള്‍ മറച്ചുവച്ചും തെറ്റായ നിഗമനങ്ങള്‍ നിരത്തിയുമെല്ലാമാണ്‌ ഇത്‌ സാധിക്കുന്നത്‌. രാഷ്ട്രീയക്കാരും ബുദ്ധിജീവികളുംചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാല്‍ ആടിനെ പട്ടിയാക്കാനും നമ്മുടെ നാട്ടില്‍ പ്രയാസമില്ല. 

Saturday, November 6, 2010

New Vicar General for Archdiocese of Changanacherry

Archbishop Mar Joseph Perumthottam has appointed Very Rev. Fr. John V. Thadathil as Vicar General. He is appointed as the Syncellus in-charge of the southern region of Archdiocese of Changanacherry.

Greetings to the New Vicar General from all here at Madhyastan TV, St. Joseph's Orphanage Press and Bookstall, Changanacherry & Archdiocese Family.


Thursday, November 4, 2010

പൌരോഹിത്യ ആദ്ധ്യാത്മികത: ധ്യാനചിന്തകള്‍

പുരോഹിതന്‍: ദൈവത്തെ മഹത്വപ്പെടുത്തുന്നവന്‍

"ഇത്രയും പറഞ്ഞതിനുശേഷം ഈശോ സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്‌ പുത്രനെ അങ്ങ്‌ മഹത്വപ്പെടുത്തേണമേ" (വാക്യം 1). 

ഈശോയുടെ ജീവിതം മുഴുവന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതമായിരുന്നു. ആ ജീവിതം അതിണ്റ്റെ പൂര്‍ത്തീകരണത്തിലേക്കു നീങ്ങുകയാണ്‌. പൂര്‍ത്തീകരണം സംഭവിക്കുന്നത്‌ അവിടുത്തെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളിലൂടെയാണ്‌. അതിനെയാണ്‌ തണ്റ്റെ മഹത്വീകരണമെന്ന്‌ ഈശോ ഇവിടെ വിശേഷിപ്പിക്കുന്നത്‌. ഈശോയുടെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളെ 'മഹത്വീകരണം' എന്നു

Wednesday, November 3, 2010

സഭാനിയമവും അജപാലനശുശ്രൂഷയും


ഒരു ശിശുവിണ്റ്റെ മാമ്മോദീസായില്‍ സ്വന്തം മാതാപിതാക്കള്‍ക്ക്‌ തലതൊട്ടപ്പനും തലതൊട്ടമ്മയുമായിരിക്കുവാന്‍ സാധിക്കുമോ? വിവാഹം കഴിക്കാത്തവര്‍ക്ക്‌ തലതൊടുവാന്‍ അനുവാദമുണ്ടോ?

പുതുതായി വിശ്വാസം സ്വീകരിക്കുന്നവരെ സഭാജീവിതത്തിലേയ്ക്ക്‌ നയിക്കുന്നതിനും വിശ്വാസപരിശീലനത്തില്‍ സഹായിക്കുന്നതിനുമാണ്‌ തലതൊട്ടപ്പനും തലതൊട്ടമ്മയും (God Parent) നിയോഗിക്കപ്പെടുന്നത്‌. വിശ്വാസത്തില്‍ ശിശുവിനെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു മാത്രമല്ല, സഭയ്ക്ക്‌ മുഴുവന്‍ ദൌത്യമുണ്ടെന്നാണ്‌ ഇപ്രകാരം ജ്ഞാനസ്നാന മാതാപിതാക്കളെ നിയോഗിക്കുന്നതിലൂടെ സഭ ഓര്‍മ്മിപ്പിക്കുന്നത്‌. ആയതിനാല്‍ ശിശുവിണ്റ്റെ തലതൊടുവാന്‍ ഒരാളെങ്കിലും ഉണ്ടായിരിക്കണമെന്ന്‌ സഭാനിയമം നിഷ്കര്‍ഷിക്കുന്നു (CCEO. 684).

Tuesday, November 2, 2010

സഭാമക്കള്‍ മാതൃകാപരമായ രാഷ്ട്രീയ പ്രതിബദ്ധത പുലര്‍ത്തണം


ഈശോമിശിഹായില്‍ പ്രിയപ്പെട്ട സഹോദരീസഹോദരന്‍മാരേ,

പഞ്ചായത്തു തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു. വിജയാപജയങ്ങളെക്കുറിച്ച്‌ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സമൂഹവും വിലയിരുത്തലുകള്‍ നടത്തുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. പലപ്പോഴും സ്വയം നീതീകരണത്തിണ്റ്റെയും പരസ്പര കുറ്റാരോപണത്തിണ്റ്റെയും ശൈലിയാണ്‌ മിക്കവരും സ്വീകരിക്കുന്നത്‌. മതവും സഭയുമൊക്കെ രാഷ്ട്രീയത്തില്‍ അനധികൃതമായി ഇടപെടുന്നു എന്ന ആക്ഷേപം ആവര്‍ത്തിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ സഭയുടെ നിലപാടെന്തെന്ന്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എങ്കിലും പുതിയ തദ്ദേശീയ സ്വയംഭരണം വന്നിരിക്കുന്ന സാഹചര്യത്തില്‍, ഭരണത്തില്‍ പങ്കാളികളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സഭാമക്കളെ അവരുടെ കടമകളെയും അവകാശങ്ങളെയും സംബന്ധിച്ച്‌ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.